പത്തനംതിട്ട: സ്കൂട്ടർ യാത്രയ്ക്കിടെ വിദ്യാർഥിനിക്ക് സൂര്യാഘാതമേറ്റു. കല്ലറക്കടവ് സ്വദേശിനി അമല പ്രേമിനാണ് ഇന്നലെ രാവിലെ 11 ഓടെ പത്തനംതിട്ട നഗരത്തിൽ വച്ച് സൂര്യാഘാതമേറ്റത്.
ഇരുചക്ര വാഹനത്തിൽ പത്തനംതിട്ട എസ്ബിഐ ശാഖയിൽ എത്തിയപ്പോഴാണ് ഇടത് കൈക്ക് പൊള്ളലേറ്റതായി കണ്ടത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി പ്രാഥമിക ശുശ്രൂഷ സ്വീകരിച്ചു.